മലയാളി പൊളിയാടാ… എല്ലാ ഭാവുകങ്ങളും; സഞ്ജുവിന് ആശംസകൾ നേർന്ന് ശ്രീശാന്ത്

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകൾ അറിയിച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആശംസകൾ നേർന്നത്. 2007ലും 2011ലും ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടി, ഇനി നിന്റെ ഊഴമാണെന്നും ശ്രീശാന്ത് പറഞ്ഞു. “മലയാളി പൊളിയാടാ… എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു. നിനക്ക് ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാനാകട്ടെ. മലയാളികൾക്ക് എല്ലാവർക്കും സഞ്ജുവിന്റെ കൂടെ നിൽക്കാം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത് നിനക്ക് അർഹിക്കുന്ന നേട്ടമാണ്. 2007, 2011 ലോകകപ്പിൽ ജയിക്കുമ്പോൾ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. അതിൽ വളരെ അഭിമാനമുണ്ട്. സഞ്ജു മോനേ അടിപൊളി, മലയാളി പുലിയാടാ… ശ്രീശാന്ത് പറഞ്ഞു.

ALSO READ: അമേരിക്കൻ സാമ്രാജിത്വം ലോകത്തിന് ഭീഷണിയാണ്, നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്: സി എൻ മോഹനൻ

ഈ അവിശ്വസനീയമായ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കൂ, ടീമംഗങ്ങളുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുക, ഒപ്പം മൈതാനത്ത് ഏറ്റവും മികച്ചത് നൽകുക. നിങ്ങൾ ഞങ്ങളെയെല്ലാം അഭിമാനിപ്പിക്കുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല. ഒരിക്കൽ കൂടി, ഈ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ, ഒപ്പം ലോകകപ്പ് ടൂർണമെൻ്റിന് ആശംസകൾ. നിങ്ങളുടെ കഴിവുകൾ തിളങ്ങട്ടെ, നിങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും മഹത്വം കൊണ്ടുവരട്ടെ,” ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ സഞ്ജുവിന് ആശംസകൾ നേർന്നിരിക്കുന്നത്.

ALSO READ: 85 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം കഠിന തടവ്, ശിക്ഷ വിധിച്ചത് സർ സി പി രാമസ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News