‘രാമനും വിശ്വനാഥനും മോദിയെ കൈവിട്ടു’, ചെങ്കോലേന്തിയ രാജാക്കന്മാര്‍ എത്ര സ്ത്രീകളെ അടിമകളാക്കിയിരുന്നു, അതാണോ നിങ്ങളുടെയും സന്ദേശം? സു. വെങ്കിടേശന്‍

മധുരൈ എം.പി സു. വെങ്കിടേശന്‍ കഴിഞ്ഞ ദിവസം നടത്തിയ ലോക്‌സഭയിലെ പ്രസംഗത്തിൽ കൃത്യമായ വിമർശനങ്ങളാണ് ബിജെപിക്കെതിരെ ഉയർത്തിയത്. ചെങ്കോൽ കിരീടം എന്നീ ധാരണകളെ പൊളിച്ചെഴുതുന്ന വെങ്കിടേശന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നത്.

അയോധ്യയിലെ രാമനും വാരണാസിയിലെ കാശി വിശ്വനാഥനും മോദിയെ കൈവിട്ടുവെന്നാണ് സു. വെങ്കിടേശന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ചെങ്കോലേന്തിയ രാജാക്കന്മാര്‍ എത്ര സ്ത്രീകളെ അടിമകളാക്കിയിരുന്നുവെന്നും, അതാണോ നിങ്ങളുടെയും സന്ദേശമെന്നും വെങ്കിടേശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ALSO READ: ‘പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയി’, സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: സംഭവം ഗോവയിൽ

‘ഏത് ട്രാക്ടറുകള്‍ക്കാണോ നിങ്ങള്‍ ദല്‍ഹിയിലേക്ക് പ്രവേശനം നിഷേധിച്ചത്, ഇന്ന് അതേ ട്രാക്ടറുകളില്‍ തന്നെ ഞങ്ങളുടെ തോഴന്‍, കര്‍ഷക പ്രക്ഷോഭങ്ങളുടെ നായകന്‍ അംറാറാം എം.പിയായി ദല്‍ഹിയിലെത്തിയിരിക്കുന്നു. ദല്‍ഹിയിലെത്തിയ അദ്ദേഹം പാര്‍ലമെന്റില്‍ തന്റെ പദവിപ്രമാണം കൈയിലെടുത്തത് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു’, വെങ്കിടേശൻ പറഞ്ഞു.

ALSO READ: ‘വന്ദേ ഭാരത് അല്ല ഇത് വാട്ടർ ഭാരത്’, യാത്രക്കാരെ വലച്ച് ചോർച്ച, പരാതികൾ നിരവധി; വീഡിയോ വൈറലാകുന്നു

‘വാക്പ്പോര് നടത്തുന്നതിനായുള്ള ഇടമായിട്ടാണ് ഭരണപക്ഷം ക്ഷേത്രങ്ങളെ കാണുന്നത്. എന്നാല്‍ വാക്പ്പോര് നടത്താനുള്ള ഇടമല്ല ക്ഷേത്രങ്ങളെന്നും അത് ആത്മീയമായ ഒന്നാണെന്നും അയോധ്യയിലെ ജനങ്ങള്‍ നിങ്ങളോട് ശക്തമായി പറഞ്ഞിരിക്കുന്നു. അതുമാത്രമല്ല, അയോധ്യയിലെ രാമനും വാരണാസിയിലെ കാശി വിശ്വനാഥനും നിങ്ങളെ കൈവിട്ടു. അതും മൂന്ന് തവണ. ദൈവപുത്രനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം മനുഷ്യരായ ഞങ്ങള്‍ക്ക് പോലും താങ്ങാന്‍ കഴിയുന്നില്ല. അപ്പോള്‍ അത് ദൈവത്തിന് എങ്ങനെ താങ്ങാനാകും. എന്തുമാവട്ടെ, നിങ്ങള്‍ രാമനെ കൈവിട്ട് ആദ്യം വിശ്വനാഥന്റെ അടുത്തേക്ക് പോയി. അവിടെന്ന് ജഗന്നാഥന്റെ അടുത്തേക്കും. ഇനി ജഗന്നാഥന്‍ നിങ്ങള്‍ക്ക് നല്ല ഭാവി നല്‍കട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു’, ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ വെങ്കിടേശന്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News