യുഎസിന് പിന്നാലെ വിന്‍ഡീസും പുറത്ത്; തോല്‍വി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ട്വന്റി 20 ലോകകപ്പില്‍ ആതിഥേയരായ രണ്ടുരാജ്യങ്ങളും പുറത്താറിയ. യുഎസ് വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. രണ്ടാം ഗ്രൂപ്പില്‍ നിന്നും യുഎസ് പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോട് തോറ്റ് വിന്‍ഡീസും പുറത്തായിരിക്കുകയാണ്. രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും രണ്ടാമതെത്തി ഇംഗ്ലണ്ടും സെമി ഉറപ്പിച്ചു.

ALSO READ:  മിൽമ ശമ്പള പരിഷ്കരണം; യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ച ഒത്തുതീർപ്പായി

മൂന്ന് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിനെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. മഴ കാരണം മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 123 റണ്‍സാക്കി വെട്ടിച്ചുരുക്കി. അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ALSO READ:  ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണ് ജീവാനന്ദം പദ്ധതി, പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടും:മന്ത്രി കെ എൻ ബാലഗോപാൽ

മൂന്നു വിക്കറ്റു വീഴ്ത്തിയ സ്പിന്നര്‍ ടബരെയ്‌സ് ഷംസിയാണ് കളിയിലെ താരം. വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ് അര്‍ധ സെഞ്ചറി നേടി. 42 പന്തില്‍ 52 റണ്‍സാണു താരം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News