ഇനി ഷൊർണൂരിൽ സ്‌റ്റോപ്പില്ലാതെ ശബരി എക്സ്‌പ്രസ്‌

ജനുവരി ഒന്ന് തിങ്കളാഴ്ച മുതൽ ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ്‌ (17229) പ്രവേശിക്കില്ല. പുതുവർഷദിനം തൊട്ട് ഷൊർണൂർ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള തീരുമാനം റെയിൽവേ നടപ്പാക്കി. ഷൊർണൂരിൽ സ്റ്റോപ്പില്ലാതാകുന്ന ശബരി വടക്കാഞ്ചേരിയിൽ നിർത്തും. മലബാർ മേഖലയിലെ നൂറുകണക്കിന് യാത്രക്കാരെ ബാധിക്കുന്ന ഒരു വിഷയമാണ് ഷൊർണൂരിന് ശബരി നഷ്ടമാകുന്നത്. ഷൊർണൂർ സ്റ്റേഷൻ സമയ ലാഭത്തിന്റെ പേരിൽ തഴയപ്പെട്ടതിനെ തുടർന്ന്മലബാറിലെ യാത്രക്കാർക്ക് ഒരു ദീർഘദൂര ട്രെയിൻ കൂടെ നഷ്ടമായി.

ALSO READ: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

ശബരി എക്സ്പ്രസിന് 1987 മുതലാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്‌. ദിവസവും നൂറുകണക്കിന് യാത്രക്കാർക്ക്‌ ഉപകാരപ്രദമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്കും തിരിച്ച് വരുന്നവർക്കും ശബരിയിൽ യാത്ര ചെയ്യാൻ എളുപ്പമായിരുന്നു. ഒറ്റപ്പാലം, വടക്കാഞ്ചേരി സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഷൊർണൂരിൽ നിന്ന് യാത്രചെയ്യുന്നവർക്കും എത്തുന്നവർക്കും ഉള്ളത്. അതേസമയം റെയിൽവേയുടെ നടപടിക്കെതിരെ സിപിഐഎം പ്രതിഷേധിച്ച്. എന്നാൽ വി കെ ശ്രീകണ്ഠൻ എംപിയോ മറ്റുരാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കുകയോ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയിൽ കേന്ദ്രത്തിൽ ഇതുവരെ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News