ശബരി കെ റൈസ് ഈ മാസം മുതൽ വിപണിയിലെത്തിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 12 മുതൽ വിതരണം നടത്താനാണ് തീരുമാനം. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്കോടെ സംസ്ഥാന സർക്കാർ അരി വിപണിയിലെത്തിക്കുന്നത്. സംസ്ഥാന സർക്കാറിൻ്റെ അഭിമാന പദ്ധതികളിലെന്നാണ് ശബരി കെ റൈസ്.
മേഖല തിരിച്ച് ഓരോ മേഖലയിൽ ഓരോ അരിയായിരിക്കും വിതരണം. തിരുവനന്തപുരം മേഖലയിൽ ജയ അരി 29 രൂപയ്ക്കും,കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരി 30 രൂപയ്ക്കും പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരി 30 രൂപയ്ക്കും നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ വഴി എല്ലാ മാസവും ലഭിക്കുന്ന 10 കിലോ അരിയുടെ ഭാഗമായി തന്നെയാകും ശബരി കെ റെയിസിൻ്റെയും വിതരണം. സപ്ലൈകോയിൽ അടുത്താഴ്ചയോടുകൂടി എല്ലാം സബ്സിഡി സാധനങ്ങളെത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here