സംസ്ഥാന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ശബരി കെ റൈസിൻ്റെ വിതരോദ്ഘാടനം ഇന്ന് നടക്കും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്കോടെ സംസ്ഥാന സർക്കാർ അരി വിപണിയിലെത്തിക്കുന്നത്. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ശബരി കെ റൈസ് എന്ന സ്വന്തം ബ്രാൻ്റിൽ അരി വിപണിയിലേക്ക് എത്തിക്കുന്നത്. ശബരി കെ റൈസിൻ്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നിർവ്വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്‍പനയും നടത്തും.
Also Read: പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കല്‍: പന്ന്യന്‍ രവീന്ദ്രന്‍
ജയ അരി കിലോയ്ക്ക് 29 രൂപയും, മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിപണിയിലേക്ക് എത്തുക. മേഖല തിരിച്ച്, ഓരോ മേഖലയിൽ ഓരോ അരിയായിരിക്കും വിതരണം നടത്തുക. നിലവിൽ സപ്ലൈകോയിൽ നിന്ന് നൽകുന്ന 10 കിലോ അരിക്കൊപ്പം, കാർഡൊന്നിന് 5 കിലോ ഗ്രാം എന്ന തോതിലാണ് ശബരി കെ-റൈസ് വിതരണം ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here