ശബരിമലയിലെ ദര്‍ശന സമയം ഒരുമണിക്കൂര്‍ നീട്ടി

ശബരിമലയിലെ ദര്‍ശന സമയം നീട്ടി. ഉച്ച കഴിഞ്ഞുള്ള ദര്‍ശന സമയം ഒരു മണിക്കൂര്‍ മുമ്പ് ആക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമയം കൂട്ടാന്‍ ധാരണയായത്.

Also Read : കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണം: മുഖ്യമന്ത്രി

നിലവില്‍ ദര്‍ശന സമയം 4 മുതല്‍ 11 വരെയാണ്. ഇത് 3 മുതല്‍ 11 വരെയായി മാറ്റാനാണ് ധാരണ. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.

Also Read :ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കഴിഞ്ഞ ദിവസം വരെ 17 മണിക്കൂറായിരുന്നു ശബരിമലയിലെ ദര്‍ശന സമയം. എന്നാല്‍ ഇനിമുതല്‍ അത് 18 മണിക്കൂറായിരിക്കും. ദര്‍ശന സമയം ഉയര്‍ത്തിയത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News