ശബരിമല ദര്‍ശന സമയം; തന്ത്രിയുമായി ചര്‍ച്ച

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. ദേവസ്വം ബോര്‍ഡാണ് ചര്‍ച്ച നടത്തുന്നത്. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ALSO READ: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്‍റും സോക്സും ധരിച്ചെത്തി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

അതേസമയം ശബരിമലയിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കൂട്ടായ തീരുമാനം ഉണ്ടാകുമെന്ന് ശബരിമല തന്ത്രി കണ്ഠരാര് മഹേഷ് മോഹനര്‍ പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡ് മായി ചർച്ച നടക്കുന്നുവെന്നും തീർത്ഥാടകർക്ക് ബുദ്ധിമുണ്ടാകത്ത തരത്തിലുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും തന്ത്രി അറിയിച്ചു.ദർശന സമയം വർദ്ധിപ്പിക്കാൻ ആകുമോ എന്ന ഹൈക്കോടതി ആരാഞ്ഞതിന് പിന്നാലെയാണ് തന്ത്രിയുടെ പ്രതികരണം ഉണ്ടായത്.

ALSO READ: അഭിനയത്തോട് വലിയ പാഷൻ ഇല്ലാ; പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ

ദര്‍ശന സമയം 17 മണിക്കൂറില്‍ കൂടുതല്‍ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് മുമ്പ് അറിയിച്ചിരുന്നു. തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം ഉണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ 113 ആര്‍.എ.എഫുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News