ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയാണ് ഇത്തവണ തീർത്ഥാടനകാലം സമാപിക്കുന്നത്: ശബരിമല മേൽശാന്തി

SABARIMALA

തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി. സർക്കാരും ദേവസ്വം ബോർഡും പിന്തുണ നൽകിയതിന്റെ ഫലമാണ് തീർത്ഥാടനം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.

മണ്ഡല മകരവിളക്ക് മഹോത്സവം പൂർത്തിയാക്കി ജനുവരി 20നാണ് ശബരിമല നട അടയ്ക്കുന്നത്. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ശബരിമലയിലേക്ക് ഇത്തവണ ഉണ്ടായതെന്ന് ശബരിമല മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി പറഞ്ഞു. എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡല- മകര വിളക്ക് കാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി കൂട്ടിച്ചേർത്തു.

Also Read: ഡിഫറന്‍റ് ആര്‍ട് സെന്‍റർ മാതൃകയെ പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്‍ററി കമ്മിറ്റി അംഗങ്ങള്‍

മകരവിളക്ക് തീർഥാടനം ഇന്ന് രാത്രിയോടെ അവസാനിക്കും. മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെയാണ് തീർഥാടനത്തിന് സമാപനമാകുന്നത്. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷമാണ് ഗുരുതി നടക്കുക.

Also Read: വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഐ വി എഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ് എ ടി ആശുപത്രി

നാളെ രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News