ശബരിമല തീർഥാടകരുടെ യാത്ര സുഗമവും അപകടരഹിതവുമാക്കാൻ ഡൈനമിക് ക്യൂ സിസ്റ്റം പൂർണ സജ്ജം. പ്രധാനമായും തിരക്കൊഴിവയ്ക്കുക എന്നതാണ് ലക്ഷ്യം. ആറ് ക്യു കോംപ്ലക്സുകളിലായിട്ടാണ് സംവിധാനം ഒരുക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആണ് ഉദ്‌ഘാടനം ചെയ്തത്. ഒരു പരിധിവരെ ഏറെനേരം ക്യൂവിൽ നിൽക്കേണ്ടി വരുന്നതിന്റെ പ്രശ്നങ്ങൾ ഡൈനമിക് ക്യൂ വഴി പരിഹരിക്കപ്പെടുമെന്നും തളർച്ചയില്ലാത്തതും അപകടരഹിതവുമായ യാത്രയാണ് പ്രധാന ലക്ഷ്യമെന്നും കോംപ്ലക്സിൽ മൂന്ന് മുറികളിലായി കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമ സൗകര്യം, ശുചിമുറി എന്നിവയാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്നിധാനം സ്പെഷൽ പൊലീസ് ഓഫീസർ കെ ഇ ബൈജു ചടങ്ങിൽ മുഖ്യാതിഥിയായി.
ALSO READ: 28-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; ആദ്യ പാസ് നടി വിൻസി അലോഷ്യസിന്
ഓരോ കോംപ്ലക്സിലും ഒരുക്കിയിട്ടുണ്ട്. 4 ബി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ് ഇവയുടെ നിയന്ത്രണം. തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന വലിയ പ്രശ്നങ്ങൾക്കാണ് ക്യൂ കോംപ്ലക്സിലൂടെ പരിഹാരമാകുന്നത്. മരക്കൂട്ടത്തുനിന്നും ശരംകുത്തി വഴി പരമ്പരാഗത വഴി പോകുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാണ്. തിരുപ്പതി മോഡൽ വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here