ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്: തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ഡി പി ആര്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി വി കെ സിങ് രേഖാമൂലം മറുപടി നല്‍കിയത്.

ALSO READ: ‘ഹാർബർ അടച്ചിടില്ല, അടിഞ്ഞ കല്ലും മണ്ണും നീക്കണം’: മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ വേണമെന്ന് അദാനി ഗ്രൂപ്പിനോട് സർക്കാർ

കേരളം നടത്തിയ സാമൂഹിക ആഘാത പഠനം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പദ്ധതിയുടെ നിലവിലെ സ്ഥിതി ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചത്. ഏപ്രില്‍ 13ന് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇനി ഡിപിആര്‍ ലഭിക്കുന്ന മുറയ്ക്ക് പദ്ധതി വേഗത്തിലാകുമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു.

ALSO READ: ഇന്ത്യയില്‍ ആദ്യമായി ക്വിയര്‍ ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്; ആദ്യഘട്ടമായി 4 ജില്ലകളില്‍ നടപ്പിലാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News