ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

SABARIMALA

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി.

ALSO READ: വിണ്ണിൽ നിന്നും അവരിറങ്ങുന്നു, ഫുട്ബോൾ ലോക ചാമ്പ്യൻമാരായ അർജൻ്റീന ടീം കേരളത്തിലേക്ക്..

കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി ദർശനം നടത്തിയത് 72,656 പേരാണ്. തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 4 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ശബരിമലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ശബരിമലയിൽ തിരക്ക് കാര്യമായി വർധിച്ചിട്ടുണ്ടെങ്കിലും മികച്ച രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി ഇത്തവണയില്ലാത്തത് തീർഥാടകരെ ആശ്വാസത്തിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News