ജനുവരി 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്ചല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ത്ഥാടകരെ കടത്തിവിടും. വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്‌പോട്ട് ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളില്‍ നിലക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക. കാനനപാതയില്‍ നിരോധനമില്ലെന്നും നിയന്ത്രണം മാത്രമാണുള്ളതെന്നും മന്ത്രി വി എന്‍ വാസവനും വ്യക്തമാക്കി. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നടത്തിയ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും കാനനപാതയിലൂടെ പോകാമെന്നും കോടതിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മകരവിളക്ക് ദര്‍ശനത്തിനു ശേഷം പമ്പയില്‍നിന്നു തീര്‍ഥാടകര്‍ക്കു മടങ്ങാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിച്ചു. എണ്ണൂറു ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയില്‍ 450 ബസ് പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു ഉപയോഗിക്കുമ്പോള്‍ 350 ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളില്‍ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസുകള്‍ തുടര്‍ന്ന് പമ്പയിലേക്ക് പോകും. മകരജ്യോതി ദര്‍ശനത്തിനു ശേഷം ശബരിമല അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. 20നാണ് നട അടയ്ക്കുക.
ALSO READ: ‘പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടം, ഞങ്ങളുടേത് സഹോദര തുല്യമായ ബന്ധം’: ശ്രീകുമാരന്‍ തമ്പി
മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍ നിന്നും ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനു ശേഷം അട്ടത്തോട്ടില്‍ നിന്നു തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here