മകരവിളക്ക് ഇടുക്കി ജില്ലാ ഭരണകൂടം പൂർണ്ണസജ്ജം

മകരവിളക്കുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ പി വിഘ്നേശ്വരിയും ഇടുക്കി എസ് പി വിഷ്ണുപ്രദീപ് ടി കെയും പറഞ്ഞു . പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ജില്ലകളക്ടറുൾപ്പെട്ട സംഘം സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.

സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് പുല്ലുമേട്,പരുന്തുംപാറ,പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇടുക്കി ജില്ലാ ഭരണകൂടം ക്രമീകരിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.

കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. 8 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ 1200 പോലീസുകാരെയാണ് ഈ മൂന്ന് കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കാനനപാതയിൽ കുടിവെള്ള ലഭൃത ഉറപ്പ് വരുത്തിയിട്ടുണ്ട്. ആർ ആർ ടി സംഘത്തെയും നിയോഗിച്ചു. ഫയര്‍ ഫോഴ്‌സിൻ്റെയും, ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ നാലാം മൈല്‍ മുതല്‍ ഉപ്പ്പാറ വരെ വെളിച്ചത്തിനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

also read: മകരജ്യോതി കണ്ട് മടങ്ങുന്നവർ പൊലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസം കുമളി – കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസ്സുകൾ കെ എസ് ആർ ടി സി തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration