‘ശബരിമലയിൽ എത്ര പേർ വന്നാലും സുരക്ഷയ്ക്ക് പൊലീസ് സജ്ജം’; എരുമേലി പാത വഴി ഇനി പാസ് ഉണ്ടാകില്ലെന്നും ഡിജിപി

kerala-police-chief-sabarimala

ശബരിമലയിൽ നിലവില്‍ പ്രതിദിനം ഒരു ലക്ഷം പേർ വരുന്നുണ്ടെന്നും എത്ര ആളുകള്‍ വന്നാലും സുരക്ഷ ഒരുക്കാന്‍ പൊലീസ് തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ല. അനധികൃത വ്യൂ പോയിന്റ് ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബിഷപ്പ് ഹൗസിൻ്റെ ഗേറ്റ് തകര്‍ത്ത് പ്രതിഷേധക്കാര്‍; വൈദികരുമായി ചര്‍ച്ച നടത്തുന്നു

മുക്കുഴി വന്ന് പമ്പയില്‍ കയറാതെ ആളുകള്‍ വരുന്നത് തടയുന്നുണ്ട്. പമ്പ ഗണപതിയെ ദര്‍ശിക്കാതെ കയറി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യക്തമായ നിര്‍ദേശം ഉണ്ടായിട്ടുണ്ട്. ഹൈക്കോടതി പോസിറ്റീവ് ആയാണ് ഇടപെടല്‍ നടത്തിയത്.

Read Also: പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലം

എല്ലാ വകുപ്പുകളുടെയും വലിയ സഹകരണം ഉണ്ടായിരുന്നു. ഇത്തവണ പരാതി ഇല്ലാതെ മുന്നോട്ട് പോകാന്‍ കാരണം അതാണെന്നും സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News