ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും

ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.

ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

ALSO READ: മണ്ഡലപൂജ; തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും

അതേസമയം മണ്ഡലപൂജയ്ക്ക് അയ്യന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26 ന് സന്നിധാനത്ത് എത്തും.

നാളെ രാവിലെ 7 മണിക്ക് തങ്കയങ്കി ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ ഒരുക്കും. ആദ്യ ദിവസം രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ്. പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും അതിനടുത്ത ദിവസം പെരുനാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News