ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ

sabarimala-vn-vasavan

ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങിയിട്ട് ഒരു മാസമായെന്നും പരാതി ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വി എൻ വാസവൻ. ശബരിമലയില്‍ മുന്നൊരുക്കം വിജയം കണ്ടു. കാണാന്‍ കഴിഞ്ഞത് ടീം വര്‍ക്കിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൊലീസും ഒരുമിച്ച് പ്രവര്‍ത്തിച്ചു. മന്ത്രിയെന്ന നിലയില്‍ ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായി. 90,000 മുകളില്‍ തീര്‍ത്ഥാടകര്‍ വന്നിട്ടും ബുദ്ധിമുട്ടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കി. മണ്ഡല പൂജയ്ക്ക് വിപുലമായ മുന്നൊരുക്കമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റ് https://www.keralatourism.org/sabarimala ഈയടുത്ത് ടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകും വിധം അഞ്ചു ഭാഷകളില്‍ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News