ശബരിമല തീർത്ഥാടനം; അവസാനഘട്ട ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം

ശബരിമല തീർഥാടനകാലത്തിൻ്റെ അവസാനഘട്ട ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം. തീർത്ഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും അതിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗ ശേഷം മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Also read:അഭിമാനം നമ്മുടെ മെഡിക്കല്‍ കോളേജുകള്‍: സര്‍ക്കാര്‍ മേഖലയിലെ 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം

ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. എസ്.പി. ശ്രീജിത്തിനാണ് മേൽനോട്ട ചുമതല. നോഡൽ ഓഫീസറായി അരുൺകുമാർ നായർ ഐഎസിനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

വെർച്വൽ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കുവാന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് കേന്ദ്രങ്ങളിൽ രേഖകൾ പരിശോധിക്കും. ഓണലൈനായി ചേർന്ന യോഗത്തിൽ കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.ബി. ഗണേഷ്‌കുമാർ, വീണ ജോർജ്, ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News