ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു.കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.ലിസ്റ്റിൽ ഉൾപ്പെട്ട 24 പേരുകൾ പ്രത്യേകം തയ്യാറാക്കിയ വെള്ളി കുടത്തിൽ എഴുതിയിട്ടു. രണ്ടാമതെ  കുടങ്ങളിൽ 23 ശൂന്യമായ പേപ്പറും, ഒന്നിൽ മേൽശാന്തിയെന്നും രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ കുടത്തിലെ പേരിനൊപ്പം രണ്ടാമത്തെ കുടത്തിൽ നിന്നും മേൽശാന്തിയെന്ന പേര് ലഭിക്കാൻ 17 റൗണ്ട് നറുക്കെടുപ്പാണ് വേണ്ടി വന്നത്. ഒടുവിൽ ഭാഗ്യം അരുണ്‍ കുമാര്‍ നമ്പൂതിരിക്കൊപ്പം.

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും,വൈഷ്ണവിയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. ചടങ്ങിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്.

ALSO READ: മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News