അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് നിസാര പരുക്ക്

കുന്നംകുളം പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് അയ്യപ്പഭക്തർക്ക് നിസാര പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പിലാവ് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

also read: ശബരിമലയിൽ തിരക്കേറുന്നു; ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ

അപകട സമയത്ത് മിനി ബസിൽ ഇരുപതോളം അയ്യപ്പഭക്തർ ഉണ്ടായിരുന്നു. ഇവരിൽ 2 പേർക്ക് കാലിന് നിസാരമായി പരുക്കേറ്റു. അപകട വിവര മറിഞ്ഞ് കുന്നംകുളം സബ്ഇൻസ്പെക്ടർ സന്തോഷ്, കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരായ റഫീഖ്, വിപിൻ, ഹരിക്കുട്ടൻ, സനൽ, അജീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്തു നിന്ന് മിനി ബസ് ക്രൈൻ ഉപയോഗിച്ച് എടുത്തുമാറ്റി.

News Summary- A mini bus carrying Ayyappa devotees overturned in Kunnamkulam Parempadam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News