വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു

മകരമാസ കർമ്മങ്ങൾക്കൊരുക്കമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കാണ് നടതുറക്കൽ, ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നടതുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. പുലർച്ചെ മൂന്നര മുതൽ 7 മണി വരെയും ഏഴര മുതൽ 11 മണി വരെയും ആണ് നെയ്യഭിഷേകം. അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മല കയറിയ തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങുക.

Also Read; ഒരു പിസ കഴിക്കാൻ വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക്… എന്നാൽ യാത്രാചെലവ് വെറും 2700രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News