മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയ്ക്ക് പുലയായതിനാല്‍ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് ആണ് നട തുറന്നത്.  ശ്രീകോവില്‍ നടതുറന്നതിനുശേഷം ഗണപതി, നാഗം ഉപദേവതാ ക്ഷേത്രങ്ങളില്‍ തന്ത്രി വിളക്കുതെളിയിക്കും.

Also Read : രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ, ആ സംവിധായകന്റെ വാക്കുകൾ പങ്കുവെച്ച് മുകേഷ്

തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി താക്കോല്‍ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറന്ന് ദീപം തെളിയിക്കും.  ശബരിമല മേല്‍ശാന്തി, ശ്രീകോവിലില്‍നിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചതിന് ശേഷം  പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.

Also Read : 10 വേദികള്‍, 600ലധികം കലാപ്രതിഭകള്‍; കേരള എന്‍.ജി.ഒ യൂണിയന്‍റെ ‘സര്‍ഗോത്സവ്’ നവംബര്‍ 19ന്

ഇരുവരും ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിട്ടുണ്ട്. സന്നിധാനത്തെത്തി ദര്‍ശനം നടത്തിയശേഷമാവും അഭിഷേക ചടങ്ങുകള്‍ നടക്കുക. ഇതിനുശേഷം തന്ത്രി ശ്രീകേവിലില്‍ മേല്‍ശാന്തമാരെ ശ്രീകോവിലിലേക്ക് ആനയിച്ച ശേഷം തുടര്‍ന്ന് അയ്യപ്പപൂജയ്ക്കുള്ള മൂലമന്ത്രം നീയുക്ത മേല്‍ശാന്ത്രിമാര്‍ക്ക് ചൊല്ലിക്കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News