ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം. പമ്പ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: http://ശക്തമായ മഴ; ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനം

മറ്റൊരു സംഭവത്തില്‍ ശബരിമല പാതയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലി അട്ടിവളവിനു സമീപമാണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്നായിരുന്നു അപകടം. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ടീമും ക്യുക്ക് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് മണ്ണ് നീക്കി. അപകടം വൈകീട്ട് നാലുമണിയോടെയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ALSO READ: പത്തനംതിട്ട കോട്ടയം ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News