പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

death

പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് ദാരുണന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് ആണ് മരിച്ചത്. 25 വയസായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ALSO READ: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിംഗ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; വി ശിവൻകുട്ടി

25 – year old sabarimala pilgrim from TamilNadu died while a bus took backward in a parking area at nilakkal on thursday at 9pm. He was resting there after sabarimala darshan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News