പത്തനംതിട്ട തുലാപ്പള്ളിയിൽ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികിൽ നിന്ന ശബരിമല തീർഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ശിവകുമാർ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം വിടുകയായിരുന്നു.
ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുൻഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ, തമിഴ്നാട് നിന്നെത്തിയ തീർത്ഥാടകൻ ആർ ആതവൻ, നിലക്കൽ ശിവക്ഷേത്രം നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചു. രാവിലെ ഏഴ്മണിയോടെ കുഴഞ്ഞു വീണ ആതവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം, ഇന്നലെ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 89,106 പേരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട് ബുക്കിങ് വഴി 22,516 പേരും പുല്ലുമേട് പാതയിൽ 4380 പേരും ദർശനത്തിനെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here