ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. നാളെ നടയടയ്ക്കും. അരക്കോടിയില്‍ അധികം തീര്‍ത്ഥാടകരാണ് ഇത്തവണ അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം ലഭിച്ച് ഒരു സീസണ്‍ കൂടിയാണ് കടന്നു പോയത്.
ALSO READ: ചേന്ദമംഗലം കൂട്ടകൊലപാതകം; പ്രതിക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും
തീര്‍ത്ഥാടനക്കാലം അവസാനിക്കുന്നത് വരെ ഭക്തരുടെ ഭാഗത്തുനിന്ന് മികച്ച അഭിപ്രായമാണ് എല്ലാ സജ്ജീകരണങ്ങളെ കുറിച്ചും ഉയര്‍ന്നു വന്നത്. ശബരിമലയില്‍ എത്തിയ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് പരാതികളും പരിഭവങ്ങളും ഇല്ലാത്ത തീര്‍ത്ഥാടനകാലം. മകരവിളക്ക് ദിവസം ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകിട്ട് വരെയായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here