ശബരിമല: തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർദ്ധനവ്; ക്രമീകരണങ്ങൾക്ക് പോലീസിന് നന്ദി അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

SABARIMALA

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻവർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലര ലക്ഷത്തിലധികം തീർഥാടകർ അധികമായി ദർശനത്തിനെത്തി. 22 കോടി 76 ലക്ഷത്തിൽ പരം രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. ക്രമീകരണങ്ങൾക്ക് പോലീസിന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് നന്ദി അറിയിച്ചു.

മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിടുമ്പോഴാണ് ശബരിമലയിലെത്തിയ തീർത്ഥാടകരുടെയും വരുമാനത്തിലെയും വൻവർദ്ധനവ്. കഴിഞ്ഞവർഷം ഇതേ ദിവസം 18,16,913 തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. ഇത്തവണ അത് 22,67,956 ആയി വർധിച്ചു. 4,51,043 തീർത്ഥാടകരുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്.

ALSO READ; ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ

തീർത്ഥാടകരുടെ എണ്ണത്തിനൊപ്പം വരുമാനവും വർധിച്ചു. ഈ മണ്ഡലകാലത്ത് ഇതുവരെ ലഭിച്ചത് 163,89,20,204രൂപ. കഴിഞ്ഞ തവണ ഇത് 141,12,97,723 ആയിരുന്നു. ഇത്തവണ ആകെ വരുമാനത്തിൽ 22,76,22,481 രൂപയുടെ വർധനയുണ്ടായി.ഇത്തവണ അരവണയുടെ ഉൽപാദനം വർദ്ധിപ്പിച്ചതും നേട്ടമായി. കഴിഞ്ഞതവണ 65 കോടി രൂപയുടെ അരവണയാണ് വിറ്റത്. ഇത്തവണയത് 82 കോടി രൂപയായി ഉയർന്നു . കാണിക്ക 43 കോടിയിൽ നിന്ന് 52 കോടിയായും ഉയർന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News