ശബരിമല തീർഥാടകർക്ക് നിരാശ, സീസൺ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം

indian railway

ശബരിമല തീർഥാടനം സുഖകരമാക്കാൻ മനസ്സില്ലാ മനസ്സോടെ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം. എസി കോച്ചുകളോടു കൂടി തിരുവനന്തപുരം ബെംഗളൂരു റൂട്ടിലാണ് റെയിൽവേ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. 16 എസി കോച്ചുകളാണ് റെയിൽവേയുടെ ശബരിമല സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് നടത്തും. മണ്ഡല – മകരവിളക്ക് കാലത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ ഏകദേശം പൂർത്തിയാക്കിയ ഘട്ടത്തിലാണ് ശബരിമലയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നായെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കായി റെയിൽവേ രണ്ട് ട്രെയിൻ മാത്രം അനുവദിച്ചത്. 16 മണിക്കൂർ 50 മിനിറ്റാണ് യാത്ര സമയം.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – എസ്എംവിടി ബെംഗളൂരു, എസ്എംവിടി ബെംഗളൂരു -തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ ശബരില സ്പെഷ്യൽ ട്രെയിൻ നവംബർ 12 ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ ഒന്നുവീതമുള്ള സ്പെഷ്യൽ ട്രെയിനായാണ് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – എസ്എംവിടി ബെംഗളൂരു ട്രെയിൻ സർവീസ് നടത്തുക

ALSO READ: മകനെ ബൈക്കിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച അച്ഛന് ലൈസൻസില്ല, പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസും പുറകിലിരുന്ന മകന് ഹെൽമറ്റുമില്ല- പിഴയോടു പിഴ

തിരുവനന്തപുരം നോർത്ത്- എസ്എംവിടി – ബെംഗളൂരു ട്രെയിൻ
ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് എസ്എംവിടി – ബെംഗളൂരു വീക്കിലി സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റെയിൽവേ സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും.  നവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 2025 7, 14, 21, 28 എന്നിങ്ങനെ ആകെ 12 സർവീസുകളാണുള്ളത്.

തിരുവനന്തപുരം നോർത്ത് – 18.05 PM
കൊല്ലം ജംങ്ഷൻ – 19.07 PM
കായംകുളം – 19.43 PM
മാവേലിക്കര – 19.55 PM
ചെങ്ങന്നൂര്‍ – 20.10 PM
തിരുവല്ല – 20.24 PM
ചങ്ങനാശ്ശേരി – 20.35 PM
കോട്ടയം – 20.57 PM
ഏറ്റുമാനൂർ – 21. 17 PM
എറണാകുളം ടൗൺ – 22.10 PM
ആലുവാ – 22.37 PM
തൃശൂര്‍ – 23.37 PM
പാലക്കാട് ജംങ്ഷൻ – 12.50 AM
പോടന്നൂര്‍ ജംങ്ഷൻ – 1.58 AM
തിരുപ്പൂർ – 3.15 AM
ഈറോഡ് ജംങ്ഷൻ – 4.10 AM
സേലം ജംങ്ഷൻ – 5.07 AM
ബംഗാരപ്പേട്ട് ജംങ്ഷൻ – 8.43 AM
കൃഷ്ണരാജപുരം – 9.28 AM
എസ്എംവിടി ബെംഗളൂരു – 10.55 AM.

ALSO READ: കാര്യം പ്രതികളാണെങ്കിലും അവർക്കുമില്ലേ വികാരങ്ങൾ?, ഒഡീഷയിൽ അഛനെയും മകനെയും ആക്രമിച്ച പ്രതികളുടെ ചിത്രം ഇമോജിയിലൂടെ പ്രതിഫലിപ്പിച്ച് പൊലീസ്

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത്
ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 6.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. നവംബർ 13, 20, 27, ഡിസംബർ 4, 11, 18, 26, ജനുവരി 20204 1, 08, 15, 22, 29 എന്നിങ്ങനെ ആകെ 12 സർവീസുകളാണുള്ളത്.

എസ്എംവിടി ബെംഗളൂരു – 12.45 PM
കൃഷ്ണരാജപുരം – 12.53 PM
ബംഗാരപ്പേട്ട് ജംങ്ഷൻ – 13.48 PM
സേലം ജംങ്ഷൻ – 16.57 PM
ഈറോഡ് ജംങ്ഷൻ – 17.50 PM
തിരുപ്പൂർ – 18.43 PM
പോടന്നൂര്‍ ജംങ്ഷൻ – 20.15 PM
പാലക്കാട് ജംങ്ഷൻ – 21.10 PM
തൃശൂര്‍ – 23.55 PM
ആലുവാ – 1.08 AM
എറണാകുളം ടൗൺ – 1.30 AM
എറ്റുമാനൂർ – 2.20 AM
കോട്ടയം – 2.40 AM
ചങ്ങനാശ്ശേരി – 3.00 AM
തിരുവല്ല – 3.14 AM
ചെങ്ങന്നൂര്‍ -3.28 AM
മാവേലിക്കര – 3.44 AM
കായംകുളം – 3.55 AM
കൊല്ലം ജംങ്ഷൻ – 4.40 AM
തിരുവനന്തപുരം നോർത്ത് – 6.45 AM

16 എസി ത്രീ ടയർ കോച്ചുകള്‍ , 2 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 1 പാൻട്രി കാർ, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഈ സ്പെഷ്യൽ സർവീസിനുള്ളത്. നവംബർ 9 രാവിലെ 8.00 മണി മുതൽ  സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങാം,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News