ഇലവുങ്കൽ അപകടം, ഇടപെട്ട് ഹൈക്കോടതി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും. ഇലവുങ്കൽ നാറാണൻ തോടിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 9 കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരം സ്വദേശികളാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശബരിമല തീർത്ഥാടകരും പ്രദേശവാസികളും ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ അടക്കം 12 ആളുകളെ കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News