ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കണ്ണൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കണ്ണൂർ പിലാത്തറ ചെറുതാഴത്താണ് അപകടം ഉണ്ടായത്. കർണാടക ഹാസ്സൻ സ്വദേശികളായ 26 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്.

Also read: പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി,കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴി; അപേക്ഷിച്ച് തുടങ്ങാനുള്ള തീയതി

റോഡിന് സമീപത്തെ വീടിന്റെ മതിലിനിടിച്ച് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് വരികയായിരിന്നു തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Bus carrying Sabarimala pilgrims overturned; Many people were injured in Kannur.The accident took place in Pilathara, Kannur. It is reported that there were 26 people who were natives of Karnataka Hassan in the bus
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News