ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞു; ഒരാൾ മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പെട്ട്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്.

Also read: ‘അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം; സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത്’: ഗോവിന്ദൻ മാസ്റ്റർ

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കേറ്റ 9 വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറി. കാറിൻ്റെ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി

അതേസമയം, വിയ്യൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. തൃശൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ 21 വയസ്സുള്ള അഖിലാണ് മരിച്ചത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് മറ്റൊരു വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News