ശബരിമല കാനനപാതയിലെ കാളകെട്ടിയില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം. കാനനപാതയിലൂടെ മലകയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. മണ്ഡല പൂജക്ക് ശേഷം ക്ഷേത്ര നട അടച്ചതിനാല്‍ ഈ പാതയിലൂടെ തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ പ്രവേശനമില്ല.
മകരവിളക്കിന് ക്ഷേത്രം തുറക്കുന്ന മുപ്പതാം തീയതി മുതലാണ് തീര്‍ത്ഥാടകര്‍ പ്രവേശനം അനുവദിക്കുക. എന്നാല്‍ ഇപ്പോള്‍ കടന്നു പോകാന്‍ അനുവദിക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം. ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പാതയില്‍ രൂക്ഷമാണ്. അതിനാലാണ്
Also Read : ട്രെയിൻ വൈകിയത് 9 മണിക്കൂർ; 4500 രൂപ മുടക്കി ടാക്സി പിടിച്ച് യാത്രക്കാരൻ
കാനന പാതയില്‍ കാട്ടാനക്കൂട്ടത്തെ വരെ കണ്ട സാഹചര്യത്തിലാണ് മലകയറാന്‍ അനുവദിക്കണമെന്ന് തീര്‍ത്ഥാടകര്‍ നിര്‍ബന്ധം പിടിക്കുന്നത്.പാതയിലെ താല്‍ക്കാലിക കച്ചവടക്കാരും വീടുകളിലേക്ക് മടങ്ങി. മകരവിളക്കിന് ക്ഷേത്ര നട തുറക്കുന്ന ദിവസമാണ് കാനനപാത തുറന്നു നല്‍കുക. സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സൂചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here