ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. വാഹനത്തില്‍ ഉണ്ടായിരുന്നവരെ നിലയ്ക്കല്‍ പിഎച്ച്സിയില്‍ എത്തിച്ചു.
Read Also: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു
ശബരിമലയിൽ ബുധനാഴ്ചത്തെ ചടങ്ങുകള്‍
പുലര്‍ച്ചെ 3.00 തിരുനട തുറക്കല്‍, നിര്‍മാല്യം
3.05 അഭിഷേകം
3.30 ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
തുടര്‍ന്ന് പുഷ്പാഭിഷേകം
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
News Summary: The vehicle carrying Sabarimala pilgrims met with an accident in the Ilavunkal area. The accident occurred when the pilgrims’ car, which had come from Pathanapuram, hit a tree in the Ilavunkal area.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here