മകരവിളക്കിനൊരുങ്ങി ശബരിമല; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

sabarimala

മകരവിളക്കിന് ഒരാഴ്ച ബാക്കി നിൽക്കെ, ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ പരിമിതപ്പെടുത്തും. മകരവിളക്കിനായി നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്.

മുഴുവൻ തീർത്ഥാടകർക്കും സുഖദർശനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് ദേവസ്വം ബോർഡ്. മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ
വെർച്വൽ ക്യൂ 13ന് 50,000 ആയും 14ന് 40,000 ആയും പരിമിതപ്പെടുത്തും.

ALSO READ; കലോത്സവ സമാപനം; തിരുവനന്തപുരത്തെ സ്കൂളുകൾക്ക് നാളെ അവധി

നിലവിൽ ഇത് 70,000 ആണ്. സ്പോട്ട് ബുക്കിംഗ് 13ന് 5,000വും 14ന് 1,000 പേർക്കും മാത്രമാക്കും. വെള്ളിയാഴ്ച മുതൽ സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തും. 3 ലക്ഷം തീർത്ഥാടകരെയാണ് മകര ജ്യോതി ദർശനത്തിനായി 14 ന് ശബരിമല സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

അതേ സമയം മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ ദിനമായിരുന്നു ഇന്നലെ. 1,02,916 ഭക്തരാണ് ഈ ദിവസം ശബരിമലയിൽ ദർശനം നടത്തി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News