തിരക്കിലും ശബരിമല ദര്‍ശനം സുഗമം; സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് കാരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

തിരക്ക് വര്‍ധിച്ചിട്ടും ശബരിമല സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് അതിന് കാരണമെന്നും തന്ത്രി കണ്ഠര് രാജീവര് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

സര്‍ക്കാര്‍ മിഷനറി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുന്നൊരുക്കം മാസങ്ങള്‍ മുന്‍പേ തുടങ്ങിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലേ തീര്‍ത്ഥാടനം ഭംഗിയായി നടക്കുവെന്നും അത് നല്ല രീതിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി മടങ്ങുന്നത് സംതൃപ്തിയോടെയെന്ന് മേല്‍ശാന്തി പറഞ്ഞു.

News Summary- Tantri Kantararu Rajivaru(Chief Priest) told Kairali News that despite the increased crowd, the darshan of the Sabarimala Sannidhanam is going on smoothly and it is due to the good preparation on the part of the Kerala government.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News