മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

SABARIMALA

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം നടത്തുക. ആദ്യ പ്രവചനത്തിൽ ഈ മൂന്ന് സ്ഥലങ്ങളിൽ വരുന്ന ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.

Also read:വയനാട്ടിലെ മുക്കം നഗരസഭയിലുള്ള ഒരു പോളിങ് ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു

അതേസമയം, ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീർഥാടകരെ കൊണ്ടുപോകാൻ കെഎസ്ആര്‍ടിസി. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. 40 പേരില്‍ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. 10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം.

Also read:ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ഡിപ്പോ അധികൃതര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News