1975 ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പന്‍’ ചിത്രത്തിനായി സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ മെറിലാന്‍ഡ് ഉടമ പി.സുബ്രഹ്‌മണ്യം പണിത റോഡാണ് ശബരിമലയിലെ വികസനങ്ങള്‍ക്കെല്ലാം വഴിതുറന്നത്. സുബ്രഹ്‌മണ്യം പണിത റോഡിലൂടെയാണ് മലയിലേക്ക് ആദ്യമായി വാഹനം കയറിയതെന്ന് അദ്ദേഹത്തിന്റെ മകൻ പറയുന്നത്.
ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ ആണ് ‘സ്വാമി അയ്യപ്പന്‍’ റോഡിലൂടെ മലകയറുന്നത്. അന്ന് നീലിമലയിലൂടെയുള്ളതല്ലാതെ മറ്റൊരു പാതയും പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാൻ ഇല്ലായിരുന്നു. അത്തരം സാഹചര്യത്തിൽ നിന്നാണ് ഈ റോഡ് പണിയാൻ സുബ്രഹ്‌മണ്യന് തോന്നിയത്. അതും 22 ദിവസംകൊണ്ട് ആണ് മൂന്നുകിലോമീറ്റര്‍ റോഡ് പണിതത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ച് ശബരിമല വികസനത്തിനു മാത്രമായി സുബ്രഹ്‌മണ്യം ട്രസ്റ്റ് രൂപവത്കരിക്കുകയും സിനിമ വിജയമായാൽ ആ പണം അയ്യപ്പനുള്ളതാണെന്ന് തീരുമാനിക്കുകയുമായിരുന്നു .
ജെമിനി ഗണേശന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മാസ്റ്റര്‍ രഘു തുടങ്ങിയവര്‍ ആയിരുന്നു സ്വാമി അയ്യപ്പനിലെ അഭിനേതാക്കൾ. സിനിമയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവായി, അതേസമയം അഞ്ചുകോടിയോളം രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതില്‍നിന്നാണ് റോഡ് പണിതത്. കൂടാതെ ശൗചാലയങ്ങള്‍, വാട്ടര്‍ടാങ്കുകള്‍, തീര്‍ഥാടകര്‍ക്കുള്ള ഷെഡ്ഡുകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവയും പണിതു.സുബ്രഹ്‌മണ്യന്റെ മരണശേഷം 2016-ല്‍ ഈ റോഡ് മകൻ കോണ്‍ക്രീറ്റ് ചെയ്തു നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here