ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്‌സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്‌സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
READ ALSO:മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്രസുഗമവും അപകടരഹിതവുമാക്കുന്നതിനാണ് ശബരിമല സേഫ് സോണ്‍ പ്രോജക് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള നിരന്തര ഇടപെടലുകള്‍ കൊണ്ട് തീര്‍ത്ഥാടന കാലത്തെ റോഡ് അപകട തിരക്ക് വലിയതോതില്‍ കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നതും ബ്രേക്ക് ഡൗണാകുന്നതുമായ വാഹനങ്ങള്‍ യഥാസമയം നീക്കി മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനും സൗകര്യപ്രദമായ പാര്‍ക്കിംഗ് ഒരുക്കി ഗതാഗതക്കുരുക്കുകള്‍ യഥാസമയം പരിഹരിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
READ ALSO:കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് തിരികെ നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാകുന്നതിനായി ലഘു വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈന്‍ ബോര്‍ഡുകളും റിഫ്‌ളക്ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്‌സ് ദര്‍പ്പണങ്ങളും ഹെല്‍പ് ലൈന്‍ നമ്പറുകളുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ നടത്തും- മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here