മകരവിളക്കിനായി സന്നിധാനം പൂര്‍ണ സജ്ജം

sabarimala

മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സന്നിധാനം സജ്ജം. എത്രത്തോളം ഭക്തര്‍ സന്നിധാനത്ത്
എത്തുമെന്നതില്‍ കൃത്യത ഇല്ലെങ്കിലും ആരും ദര്‍ശനം കിട്ടാതെ മടങ്ങില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.മകരവിളക്ക് ദിവസവും തലേ ദിവസവും ക്യൂവിലൂടെ എത്താവുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മലകയറിയവര്‍ തിരിച്ചിറങ്ങിയിട്ടില്ല. ഇതിനു പുറമേ, കാനനപാത വഴി വരുന്നവരും അനവധിയാണ്. ഇതെല്ലം കണക്കിലെടുത്ത് നാല് ലക്ഷത്തിലധികം ഭക്തര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ്് പറയുന്നത്.

ALSO READ :മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍, ഒളിച്ചിരുന്നത് ചുടുകാട്ടില്‍

മകരജ്യോതി ദര്‍ശനത്തിനായി സജ്ജീകരിച്ചിട്ടുള്ള 10 പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. തമിഴ്‌നാട് ദേവസ്വം വകുപ്പ് ഭക്തര്‍ക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്‌കറ്റുകള്‍ എത്തിക്കുന്നുണ്ട്. ഇതോടൊപ്പം ചുക്കുവെള്ളവും ഭക്തര്‍ക്കായി നല്‍കും.

ALSO READ ;പുത്തന്‍ അനുഭവമാകാന്‍ ടാറ്റ മോട്ടേഴ്‌സിന്റെ പഞ്ച് ഇവി

മകരവിളക്ക് ദിനമായ ജനുവരി 15ന് പുലര്‍ച്ചെ 2:15 ന് നട തുറക്കും. 2:46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവന്ന നെയ്‌ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. 5:15 ഓടെ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടര്‍ന്ന്, ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും.

ALSO READ സാംബല്‍പുര്‍ ഐ.ഐ.എം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരവിളക്കിന്റെ പിറ്റേ ദിവസമായ ജനുവരി 16ന് 50,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് സൗകര്യമൊരുക്കും. 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 60,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതല്‍ സ്‌പോട്ട് ബുക്കിങ്ങും അനുവദിക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളം രാജാവിനു മാത്രമാമ് ദര്‍ശനം. തുടര്‍ന്നു നട അടയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News