മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 25.69 ലക്ഷം തീര്‍ഥാടകര്‍

മണ്ഡലകാലത്ത് ശനിയാഴ്ച വരെ ശബരിമലയില്‍ 25,69,671 തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചൊവ്വാഴ്ച 64,000വും മണ്ഡലപൂജാ ദിവസമായ ബുധനാഴ്ച 70,000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ വീണ്ടും 80,000 ആകും.

Also Read : ശബരിമലയിലെ തിരക്ക് നിയന്ത്രണം; അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

ശനിയാഴ്ച 97,000ല്‍ അധികം പേര്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തില്‍ അധികം തീര്‍ഥാടകരാണ്. തിങ്കളാഴ്ച മുതല്‍ ഞായര്‍ വൈകിട്ട് അഞ്ച് വരെ 4,87,665 പേരാണ് പമ്പയില്‍ നിന്ന് മാത്രം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയത്.

തിങ്കള്‍ 88,054, ചൊവ്വ 68,970, ബുധന്‍ 69,588, വ്യാഴം 67,615, വെള്ളി 73,200, ശനി 66,281 എന്നിങ്ങനെയാണ് പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിയവരുടെ എണ്ണം. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെ 53,957 പേരും പമ്പയില്‍ നിന്ന് മല ചവിട്ടി. പുല്ലുമേട് വഴി എത്തുന്ന തീര്‍ഥാടകരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ദിനവും 4,000ല്‍ അധികം തീര്‍ഥാടകരാണ് കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നത്.

സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കുമളി റൂട്ടിലും ദേശീയപാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് പൊലീസ് തീർത്ഥാടകരോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News