ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം തുടരുന്നു

ശബരിമലയിൽ ഈ തീർത്ഥാടന കാലത്ത് വെള്ളിയാഴ്ചവരെ ദർശനം നടത്തിയത് പതിനെട്ട് ലക്ഷത്തി പന്ത്രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിയൊൻപത് പേർ. തിരക്ക് നിയത്രണ വിധേയമാണെന്നും, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read; ശബരിമലയിലെ തീർത്ഥാടകർക്ക് സൗജന്യ ചികിത്സയുമായി സന്നിധാനത്തെ ആയൂർവേദ ആശുപത്രി

ഇതുവരെ ഈ മണ്ഡലകാലത്ത് ഓരോ ദിവസവും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത് സന്നിധാനത്ത് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 1812179 ആണ്. പുൽമേട് വഴി 31935 പേരാണ് എത്തിയത്. ഇന്നലെ മാത്രം ദർശനം നടത്തിയത് 86408 പേർ. തിരക്ക് നിയന്ത്രിക്കാൻ എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Also Read; 16 വർഷത്തെ ആ യാത്രയ്ക്ക് വിട: സർജറിയുടെ അനുഭവം പങ്കുവച്ച് അഹാന; വീഡിയോ

കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടും മൂന്നു മുതൽ നാലു മണിക്കൂർ വരെയാണ് തീർത്ഥാടകർക്ക് ക്യൂ നിൽക്കേണ്ടി വന്നത്. ദർശനം നടത്താൻ എത്തിയവർ ഏറെ സംതൃപ്തിയോടെയാണ് മടങ്ങിയത്. ശനി ഞായർ ദിവസമായ ഇന്നും നാളെയും സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. അതനുസരിച്ചുള്ള ക്രമീകരണം ആണ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News