മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

sabarimala

മണ്ഡലക്കാലത്തിന് തുടക്കമായതോടെ മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ. മഹാനഗരത്തിലെ മലയാളി ക്ഷേത്രങ്ങളിൽ ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തരുടെ തിരക്കേറി. മുംബൈയിൽ മലയാളി ക്ഷേത്രങ്ങളിൽ മാത്രമല്ല അയ്യപ്പ ഭക്തരുടെ വീടുകളിലും മണ്ഡല പൂജയും ഭജനയുമായി ഇനി ശരണം വിളിയുടെ നാളുകൾ.

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലുമെല്ലാം അയ്യപ്പ ഭക്തരുടെ വലിയ തിരക്കാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിൽ കെട്ട് നിറച്ച് ഗ്രൂപ്പുകളായി പോകുന്നവരും നിരവധിയാണ്. അഞ്ചു പതിറ്റാണ്ടിലധികമായി മുടക്കമില്ലാതെ സംഘമായി മല കയറുന്നവരാണ് ഈ ഗുരുസ്വാമിമാർ.

Also read:‘മോദിപ്രഭാവം നഷ്ടമായി, നുണകൾ കേട്ട് ജനങ്ങൾ മടുത്തു’: രമേശ് ചെന്നിത്തല

ചിട്ടയായ ഒരുക്കങ്ങളോടെയാണ് ഇവരെല്ലാം എല്ലാ വർഷവും ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തരോടൊപ്പമുള്ള മലയാത്ര.അഞ്ചു തവണ കരിമല കൂടിയുള്ള മലയാത്രയുടെ അനുഭവങ്ങളും ഗുരുസ്വാമിമാർ പങ്കുവെച്ചു. ഓണാഘോഷങ്ങൾ കഴിഞ്ഞതിന് പുറകെ ഇനി മണ്ഡലപൂജകളിൽ സജീവമായിരിക്കും മഹാനഗരത്തിലെ മലയാളി ക്ഷേത്രങ്ങളും ഭക്ത സംഘങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News