ശബരിമല തീർത്ഥാടനവുമായിബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നാളെ തുടങ്ങും. ആദ്യം ആരംഭിക്കുക രണ്ട ട്രെയിൻ സർവീസുകളാണ്. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം എന്നീ ട്രെയിനുകളാണ് നാളെ യാത്ര ആരംഭിക്കുന്നത്.
Also read:നിരത്തിലിറങ്ങി റോബിൻ ബസ്; വഴിയിൽ പിടികൂടി എംവിഡി
സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടും. തിങ്കൾ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര ആരംഭിക്കും.
Also read:ബംഗാൾ ഉൾക്കടലിൽ ‘മിഥിലി’ ചുഴലിക്കാറ്റ്; മലയോര ജില്ലകളിൽ മഴയ്ക്ക് സാധ്യത
നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും.ഈ വർഷം പരിഗണനയിലുള്ളത് വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here