കേരളത്തിലേക്ക് ട്രെയിൻ ചോദിക്കും; റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും

മുംബൈ മലയാളികൾ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെടുമ്പോൾ തമിഴ്നാട്ടിലേക്ക് ട്രെയിൻ അനുവദിക്കുന്ന റെയിൽവേയുടെ വിചിത്ര നടപടി തുടരുന്നു. ഓണത്തിന് പൻവേലിൽ നിന്നു നാഗർകോവിലിലേക്കായിരുന്നു സ്പെഷൽ ട്രെയിൻ റെയിൽവേ അനുവദിച്ചത്. ഇപ്പോൾ ശബരിമല സ്പെഷ്യൽ ട്രെയിനും നാഗർകോവിലിലേക്കാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

Also read:ആറ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

ഇത്തരത്തിലുള്ള റെയിൽവേയുടെ നടപടികൾക്ക് പിന്നിൽ തമിഴ്‌ലോബിയുടെ പ്രത്യേക താൽപര്യമുണ്ടെന്ന് സംശയിച്ചാൽ തെറ്റുപറയാനാകുമോയെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തോമസ് സൈമൺ ചോദിച്ചു. അതേസമയം , കുറച്ചുപേർക്കു കൂടി ഉപകാരപ്പെടുമെല്ലോ എന്ന കണക്കുകൂട്ടലാണ് തമിഴ്നാട്ടിലേക്ക് ട്രെയിനുകൾ നീട്ടുന്നതിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ അവിടത്തെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ സമാന രീതിയിൽ കേരളത്തിലേക്ക് നീട്ടാത്തത് എന്തുകൊണ്ടാണെന്ന് മലയാളി യാത്രാ അസോസിയേഷൻ പ്രവർത്തകർ ചോദിച്ചു.

നിലവിൽ കൊങ്കൺ പാത വഴി മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നും കോട്ടയം വഴി നാഗർകോവിലിലേക്കും തിരിച്ചും പ്രതിവാര ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവശത്തേക്കും 8 വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also read:സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റിഅംഗം എം കെ ശിവരാജൻ അന്തരിച്ചു

നാഗർകോവിൽ– പൻവേൽ
28 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 11.40നാണ് നാഗർകോവിലിൽ നിന്നുള്ള സർവീസ് തുടങ്ങുന്നത്. ബുധനാഴ്ചകളിൽ രാത്രി 10.20ന് പൻവേലിൽ എത്തിച്ചേരും.

പ‍ൻവേൽ– നാഗർകോവിൽ
ഈ മാസം 29 മുതൽ ജനുവരി 17 വരെ ബുധനാഴ്ചകളിൽ രാത്രി 11.50നാണ് പൻവേലിൽ നിന്നുള്ള മടക്ക സർവീസ്. വെള്ളിയാഴ്ചകളിൽ രാവിലെ 10ന് നാഗർകോവിലിൽ എത്തിച്ചേരും.

Also read:യു.ഡി.എഫ് വിലക്കിന് പുല്ലുവില, നവകേരള സദസിലേക്ക് നേതാക്കളുടെ ഒ‍ഴുക്ക്; വി.ഡി സതീശനെ പരിഹസിച്ച് അരുണ്‍കുമാര്‍

സ്റ്റോപ്പുകൾ
പൻവേൽ, മാൻഗാവ്, ഖേഡ്, ചിപ്ലുൺ, രത്നാഗിരി, കങ്കാവ്‌ലി, സാവന്ത്്‌വാഡി റോഡ്, തിവിം, മഡ്ഗാവ്, കാർവാർ, കുംട, മുരുഡേശ്വർ, മൂകാംബിക റോഡ്, കുന്താപ്പുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു, കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം, കുഴിത്തുറൈ, ഇരണിയൽ, നാഗർകോവിൽ.

21 കോച്ചുകൾ
സെക്കൻഡ് എസി കോച്ച്: 1, തേഡ് എസി കോച്ച്: 5, സ്‌ലീപ്പർ: 11, ജനറൽ: 2, ബ്രേക്ക് വാൻ: 2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News