ശബരിമലയിൽ മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി; ഹരിവരാസനം ചൊല്ലി നടയടച്ചു

മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല ക്ഷേത്ര നടയടച്ചു. മലകയറി എത്തിയ മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചശേഷം രാത്രി 10 മണിയോടെയാണ് നടയടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വൈകിട്ട് വീണ്ടും തുറക്കും.

Also Read; 3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ

ശരണം വിളികളുടെ നാൽപ്പത്തിയൊന്ന് ദിവസങ്ങൾക്ക് മംഗളകരമായ പരിസമാപ്തി. രാത്രി 09.55 ന്ഹരിവരാസനം പാടി 10.5 ന് മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്. സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് 7 മണി വരെയായിരുന്നു പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് പ്രവേശനം. മല ചവിട്ടി എത്തിയ അവസാന ഭക്തനും ദർശനം ഉറപ്പുവരുത്തി ശേഷമാണ് ക്ഷേത്ര നടയടച്ചത്.

Also Read; പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് കേരളം

മുൻപെങ്ങും ഇല്ലാത്ത തീർത്ഥാടന തിരക്കാണ് ഈ മണ്ഡലകാലത്ത് സന്നിധാനത്ത് അനുഭവപ്പെട്ടത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകീട്ട് 5 ന് തുറക്കും. ജനുവരി 20 വരെയാണ് മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തീർത്ഥാടകർക്ക് ദർശനസൗകര്യം ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News