ശബരിമലയില്‍ ഭക്തജനതിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഞായറാഴ്ച മുതലാണ് ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്നു മുതല്‍ പമ്പയില്‍ പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്. 11 മുതല്‍ എരുമേലി കാനനപാത വഴി, പേട്ട തുള്ളല്‍ സംഘങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
തീര്‍ത്ഥാരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. 12 ന് 60,000 പേര്‍ക്കും 13ന് 50,000 പേര്‍ക്കും 14ന് 40,000 തീര്‍ത്ഥാടകര്‍ക്കും ആണ് വെര്‍ച്ചല്‍ ക്യൂ വഴി പ്രവേശനം. സ്‌പോട് ബുക്കിംഗ് വഴി 12 മുതല്‍ 5000 പേര്‍ക്ക് ശബരിമലയില്‍ എത്താം. മകരവിളക്ക് ദിവസമായ 14 ന് ആയിരം പേര്‍ക്ക് മാത്രമാവും പ്രവേശനം
11 മുതല്‍ എരുമേലി കാനനപാത വഴി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. ഇതുവഴി വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തവര്‍ പമ്പ വഴി എത്തണം.15 ന് പുലര്‍ച്ചെ 2 മണി മുതല്‍ ബുക്ക് ചെയ്തവര്‍ രാവിലെ മുതല്‍ എത്തിയാല്‍ മതി.
12-ാം തീയതി മുതല്‍ ചാലക്കയം , നിലക്കല്‍ എന്നിവിടങ്ങളില്‍ മാത്രം പാര്‍ക്കിംഗ് അനുവദിക്കും. മകരവിളക്കിന് സന്നിധാനത്ത് പാചകം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഭക്തര്‍ കൊണ്ടുവരുന്ന പാത്രങ്ങളും ഗ്യാസ് സിലിണ്ടറും പമ്പയില്‍ സൂക്ഷിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും.അന്നദാനം മണ്ഡപത്തിന് പുറമ പാണ്ടിത്താവളത്തില്‍ ഉള്‍പ്പെടെ ഭക്ഷണ വിതരണം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here