തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും

തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും. തീര്‍ഥാടനം ആയി ബന്ധപ്പെട്ട പമ്പയില്‍ നടന്ന യോഗത്തില്‍ വനം വന്യജീവി വകുപ്പ മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്തു. തിരുവാഭരണ ഘോഷയാത്രയുടെ മുന്നോടിയായി പന്തളത്തും യോഗം ചേര്‍ന്നു.

ജനുവരി 12 നാണ് തിരുവാഭരണഘോഷയാത്ര ആരംഭിക്കുന്നത്. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജനുവരി 14ന് സന്നിധാനത്ത് എത്തിച്ചേരും. തീര്‍ഥാടകര്‍ക്ക് സുഗമമായ മകരവിളക്ക് ദര്‍ശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏര്‍പ്പെടുത്തുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

Read Also: പെരുങ്കളിയാട്ടത്തിൻ്റെ ഓഡിയോ സോങ്ങ് പ്രകാശനം ചെയ്ത് നടൻ സുബീഷ് സുധി

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അഴുതക്കടവ് – പമ്പ, പമ്പ- സന്നിധാനം , സത്രം – സന്നിധാനം പാതകളില്‍ ഇക്കോ ഗാര്‍ഡുകളെയും വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പരമ്പരാഗത കാനനപാതയില്‍ സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസം മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടില്‍ വനം വകുപ്പ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. വനം – പൊലീസ് സേനകള്‍ സംയുക്തമായി നാലാംമൈല്‍- പുല്ലുമേട് പാതയില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. പുല്ലുമേട്ടിലെ മകരജ്യോതി വ്യൂ പോയിന്റിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താത്കാലിക ബാരിക്കേഡ് നിര്‍മിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News