ശബരിമല തുലാമാസ പൂജ: ഇന്നത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 52000 കവിഞ്ഞു

ശബരിമല തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു. ഇന്നത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 52000 കടന്നു, മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത് വളരെ കൂടുതലാണ്. നട തുറന്ന 16-ാം തീയതി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965, 17ന് 28959, 18ന് 53955 എന്നിങ്ങനെയാണ്.

ALSO READ:കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ സംസാരിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമലയില്‍ ഇന്ന് 5 മണിക്ക് നടതുറന്ന ശേഷം 5.10 ന് നിര്‍മ്മാല്യദര്‍ശനവും 5.20ന് ഗണപതിഹോമവും 7.30 ന് ഉഷപൂജയും, 7.40ന് ഉദയാസ്തമനപൂജയും നടന്നിരുന്നു. തുടര്‍ന്ന് 12 മണിക്ക് കലശപൂജയും, 12.10 ന് കളഭാഭിഷേകവും, 12.30 ന് ഉച്ചപൂജയും തുടര്‍ന്ന് 3 മണിക്ക് നട അടക്കുകയും ചെയ്തു. മാസപൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന പൂജക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളില്‍ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം ഉണ്ടാവുന്ന സാഹചര്യം സംജാതമാവുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വൈകിട്ട് 5 മണിക്ക് നടതുറക്കല്‍, 6.30ന് ദീപാരാധന, 6.40ന് പടിപൂജ, 7.40ന് പുഷ്പാഭിഷേകവും നടക്കും. തുടര്‍ന്ന് 9 മണിക്ക് അത്താഴ പൂജക്ക് ശേഷം 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. ഇന്ന് മൂന്നു മണി വരെ മാത്രം 30000നടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16ന് നടതുറന്ന ശേഷം ഇതുവരെ 122001 ഭക്തര്‍ ദര്‍ശനം നടത്തി. ഇത് കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതലാണ്. വൈകുന്നേരം നാല് മണിക്ക് നട തുറന്നാല്‍ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാന്‍ കഴിയുകയുള്ളു.

ALSO READ:കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News