ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ ജീവനക്കാരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. രണ്ട് ഗാര്‍ഡ്മാരോടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീറോടും ആണ് വിശദീകരണം തേടിയിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിനു പിന്നാലെയാണ് വിശദീകരണം തേടിയിരിക്കുന്നത്.
ശബരിമലയില്‍ കഴിഞ്ഞദിവസം ഹരിവരാസന സമയം ചില വ്യക്തികള്‍ക്ക് പരിഗണ നല്‍കുകയും അതിനായി മറ്റു ഭക്തരെ തടഞ്ഞു നിര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങള്‍ക്ക് ചെറിയ രീതിയിയിലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥരോടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോര്‍ഡ് വിശദീകരണം തേടിയത്.
ശബരിമലയില്‍ ദിവസേന പതിനായിര കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യനെ കാണാന്‍ വരുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കുക എന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്.
എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെ ഉള്ള ദര്‍ശനവും ഒരുക്കുന്നതിന് ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊള്ളും. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here