ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും പത്തനംതിട്ട ജില്ലാ പൊലീസ് കത്തുനല്‍കി. ഈമാസം 14, 15 തിയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിമിതപ്പെടുത്തണമെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.

Also Read: മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അന്യസംസ്ഥാന തൊഴിലാളി

14 ന് ഇത് 40,000 ആയും, 15 ന് 20,000 ആയും പരിമിതപ്പെടുത്തണം. കൂടാതെ, പമ്പയില്‍ ഇപ്പോള്‍ നടത്തിവരുന്ന സ്‌പോട് ബുക്കിങ് പൂര്‍ണമായും നിര്‍ത്തിവച്ച് നിലയ്ക്കലില്‍ ക്രമീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കൊല്ലം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമായി വര്‍ധിച്ചതിനാല്‍, മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ പൊലീസിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News